Sunday, March 6, 2011


  •                                                                                         രജീഷ്  ആര്‍.എസ് 
    ആ ഇറക്കം ഓര്‍മപ്പെടുത്തുന്നത്

                      നിശബ്ദമായി പ്രണയിക്കുകയും, 
                             സ്വകാര്യമായി അഹങ്കരിക്കുകയും
                             ചെയ്തുകൊണ്ടു കടന്നുപോയതാണ് ഗുരുവായുരപ്പന്‍ കോളേജിലെ കയറ്റിറക്കങ്ങള്‍.
    ആദ്യമായി നിന്നോടാണെനിക്കു പ്രണയം പ്രിയ കലാലയമേ!, എന്നു പറയുക,ധരിപ്പിക്കുക അസാധ്യമാകയാല്‍ പലപ്പോഴും കാമുകിയോടു പറഞ്ഞു കലഹിക്കേണ്ടിവന്ന നിമിഷങ്ങളെങ്കിലും പ്രണയത്തിന്‍റെ ആത്മാര്‍ത്ഥമായ ഒരേടായി മനസ്സില്‍ സൂക്ഷിക്കാം...
    കാഴ്ചയെ മറച്ചുനില്ക്കുന്ന കോഴിക്കോടിന്‍റെ ഹൃദയഭാഗത്തിലെ വലിയ കെട്ടിടങ്ങള്‍ക്കു പിറകെയായി കാണുന്ന കടല്‍ പലപ്പോഴും ഒരു സ്വപ്നമായി അനുഭവപ്പെടാറുണ്ട്.

    ആര്‍ത്തലയ്ക്കുന്ന കാറ്റില്‍, പെരുമഴയത്ത് കാമുകിക്കൊപ്പം ഒരേ കുടയില്‍ ഇറക്കം ഇറങ്ങുന്ന ഓരോ കാമുകന്‍റെയും ഹൃദയതുടിപ്പുകളേറ്റായിരുന്നു താഴ്വരയിലെ മനോഹരമായ ആ പുല്ലുകള്‍ വീണ്ടും തളിര്‍ത്തത്.
    പലപ്പോഴും ആ പുല്ലുകള്‍ ഓര്‍മപ്പെടുത്തിയിരുന്നത് വ്യക്തിജീവിതത്തെ തന്നെയായിരുന്നു. ഓരോ വരവേല്പിനെയും ഇളം പുല്ലുകള്‍ നിറച്ച ഹാരവുമായാണ് ക്യാമ്പസ് സ്വീകരിക്കാറ്. പുത്തന്‍ തലമുറയെ ഇളം പുല്ലുകള്‍ സ്വീകരിക്കുമ്പോള്‍, ഓരോ വിടവാങ്ങല്‍ സമയത്തും ആ പുല്ലുകള്‍ ഉണങ്ങികരിഞ്ഞിരിക്കും......................

    <<<<<<<<<<*>>>>>>>>>>
         _______________________________________________________
          ഫോട്ടോ കടപ്പാട് : വരുണ്‍ രമേശ്‌