കഥയിതുവരെ..........
ഡിസംബര്‍ മാസത്തെ ഒരു തണുത്ത സുപ്രഭാതം . നമ്മുടെ കലാലയത്തിന്റെ സ്വന്തം കഥാകാരന്‍ തന്‍റെ തോളിലെ കൌമാര സഞ്ചിയുമായി പതിവുപോലെ അന്നും പഞ്ചാരമുക്കില്‍ തന്‍റെ കാമുകിക്ക് നല്‍കാനുള്ള ഒരു കുറിപ്പുമായി ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടു കഴിഞ്ഞു .... (ഷാജി മാരാര്‍)
പണ്ടാരം അവള്‍ വന്നിരുന്നെങ്ങില്‍ കുറിപ്പ് കൊടുത്തിട്ട് 10 രൂപ കടം വാങ്ങി കാന്റീനില്‍ പോകാമായിരുന്നു! വിശന്നിട്ടു വയ്യ. (സുനിത)
അപ്പോള്‍ അതാ അവന്റെ സെല്‍ ഫോണ്‍ അടിക്കുന്നു ... അവന്‍ കാണുവാന്‍ കൊതിച്ച ആ കാമുകിയുടെ കാള്‍ ആയിരുന്നു ...അവന്‍ എന്ത് ചെയ്യും ...?(ശ്രീജിത്ത് രാജാ)
അവന്‍ ഫോണെടുത്തു " ഇറങ്ങാന്‍ അല്പം വൈകി, ഉച്ചക്കു പഴയ ബാസ്കെറ്റ് ബോള്‍ കോര്‍ട്ടില്‍ വച്ച് കാണാം...." എഴുത്ത് ഭദ്രമായി മടക്കി ഒരു ഉമ്മയും കൊടുത്തു പോക്കറ്റില്‍ നിക്ഷേപിച്ചു കുന്നു കയറവേ അരികിലൂടെ ശരവേഗത്തില്‍ കടന്നു പോയ ബയ്കിന്റെ പുറകില്‍ ഷാള്‍ കൊണ്ട് തലമറച്ചിരുന്ന പെണ്‍കുട്ടിയില്‍ അവന്റെ കണ്ണുടക്കി.(മാധവനന്ദ് )
അത് അവളായിരുന്നോ, അതോ എനിക്ക് തോന്നിയതോ, എന്നെ കണ്ടപ്പോള്‍ ഷാള്‍ മറച്ചതാണോ, വല്ലാത്തൊരു വിമ്മിഷ്ടം, ആരോടാണ് ചോദിക്കുക? ഡേയ് ... മച്ചൂ.... അതെന്റെ... അവളാണോ?
(കവിത സുനില്‍)
അതവളാണോ....? ഹും പോകാന്‍ പറ അവളല്ലെങ്കില്‍ മറൊരുവള്‍! അല്ലെങ്കിലും അവളൊന്നു തലയില്‍ നിന്നൊഴിഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു മറ്റവള്‍ ഇന്നലെ ഒന്ന് സ്മയില്‍ ചെയ്തു ഒരു തുടക്കത്തിനു അത്രയും മതി നാളെയവടെ മൊബൈല്‍ നമ്പര്‍ ചോദിച്ചേക്കാം (സുനിത)
ഇന്നെനിക്കു അവള്‍ടെ മൊബൈല്‍ നമ്പര്‍ കിട്ടി, ഒന്ന് വിളിച്ചു നോക്കാം, അവള്‍ടെ ആ മിഴികളിലെ തിളക്കം, മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ ഇന്ന് തന്നെ മുട്ടി നോക്കാം, ഒരു പക്ഷെ അവളായിരിക്കും എന്‍റെ സ്വപ്ന സുന്ദരി,
(കവിത)
പക്ഷെ ... അവള്‍ ഫോണ്‍ എടുത്തില്ലെങ്കിലോ, ഇനി എടുത്താലും , ഞാന്‍ അവളോട് എങ്ങിനെ എന്‍റെ പ്രണയം പ്രകടിപ്പിക്കും , "I love you" എന്നോ , ഛെ അത് ഒരു പഴഞ്ചന്‍ സ്റ്റൈല്‍ ആയി പോയി , വേറെ വഴി ഉണ്ടോ?
(ശ്രീജിത്ത് )
"I love you" വേണ്ട ...പദ്മരാജന്‍ സ്റ്റൈലില്‍ ....നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം അവിടെ മുന്തിരി വള്ളികള്‍ തളിര്‍ത്തോ എന്ന് നോക്കാം എന്നൊക്കെ ഇന്നത്തെ കാലത്തേ പെണ്‍പിള്ളാരോട് പറയാന്‍ പറ്റുമോ? ഒക്കെ ഫാസ്റ്റ് ആയി പോയില്ലേ? എന്‍റെ പ്രണയത്തിന്‍റെ റിംഗ്ടോണ്‍സ് അവള്‍ക്കിഷ്ടപ്പെടണമല്ലോ . ആള്‍ ഒരു ചൂടത്തിയാണ്. (സുനിത)