Sunday, July 14, 2013



ബിന്ദു കൃഷ്ണൻ 


എന്നൊടു നീ മിണ്ടില്ലയൊ........

അന്ന് എനിക്കു പേടിയായിരുന്നു
ഞാന്‍ അത്ര പരിഷ്കാരിയല്ലാത്ത 
ഒരു നാട്ടിന്‍പുറത്തുകാരിയാണെ,
മുന്നില്‍ കണ്ടതൊന്നും 
അങ്ങനങ്ങ് മനസ്സിലായതും ഇല്ലാട്ടൊ
എന്നാലും എനിക്കപ്പിടി ഇഷ്ടാരുന്നു 
എന്റെ കോളേജും കുട്ട്യേളേം ഒക്കെ ഒക്കെ........
എവിടുന്നൊക്കെയോ ഒഴുകി വരുന്ന സംഗീതം...
അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു...
ഒരിക്കലെങ്കിലും അതിനൊപ്പം 

ഉറക്കെ പാടാന്‍ ഞാന്‍ കൊതിച്ചു..
പക്ഷെ ഒരിക്കലും എന്റെ ശബ്ദം 

അവിടെങ്ങും ഞാന്‍ പോലും കേട്ടില്ല
എന്റെ നഷ്ടം അതിപ്പഴും എന്റെ മനസ്സിനെ 

നൊമ്പരപ്പെടുത്തിക്കൊണ്ടെ ഇരിക്കുന്നു...
ഇപ്പഴെങ്കിലും ഞാന്‍ നിങ്ങടെ മുന്‍പില്‍ പാടട്ടെ?

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമയ്‌ വരിക ശലഭമെ..

സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു

പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു