കവിത സുനില്‍
സ്മൃതിവിളക്കുകള്‍
നിന്നില്‍ നിന്ന് വിടപറഞ്ഞിട്ട് ഇപ്പോള്‍ പതിനെട്ടു വര്‍ഷം കഴിഞ്ഞു .
നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ചുരുക്കം,
ഇന്നും നീ യൌവനം ഒഴിയാതെ പൂത്തുലഞ്ഞുനില്‍ക്കുന്നു .
ഇന്നും നീ മിഴിനട്ടു നോക്കിയിരിക്കുന്നു ,
എത്ര പ്രണയങ്ങള്‍ക്ക് നീ സഖിയായി ,
... എത്ര കലഹങ്ങള്‍ക്ക് നീ സാക്ഷിയായി ,
നിന്റെസ്വര്‍ഗവാതില്‍ ഇപ്പോഴും തുറന്നിട്ടിരിക്കുന്നുവോ ,
നിന്നില്‍ ഇപ്പോഴും ഞങ്ങളുടെ സ്മരണകള്‍ ഉറങ്ങികിടക്കുന്നു ,
നിന്നിലലിയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു .
പ്രിയ വിദ്യാലയമേ, നിനക്കൊരായിരം സ്മൃതിവിളക്കുകള്‍.